jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യ ആര് ഭരിക്കുമെന്ന് ഇന്നറിയാം



ഇന്ത്യ ആര് ഭരിക്കുമെന്ന് ഇന്നറിയാം. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാര്‍ത്ഥികളുടെ  ജനവിധിയാണ് അറിയാനുള്ളത്.

543 മണ്ഡലങ്ങളില്‍ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്!നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. വൈകിട്ടോടെ മാത്രമേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ.

 ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് മണ്ഡലങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കാനുള്ള ഈ നടപടിയിലൂടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇരുന്ന് വട്ടമിട്ട് വിവിപാറ്റുകള്‍ എണ്ണും. ഒരു തവണയല്ല, മൂന്ന് തവണ എണ്ണല്‍ പൂര്‍ത്തിയാക്കണം.

 അതുകൊണ്ടുതന്നെ, യന്ത്രമെണ്ണുന്ന വേഗതയില്‍ ഫലം അറിയാനാകില്ല.. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 543 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തിലാണ് ആദ്യ പരീക്ഷണമായി വിവിപാറ്റുകള്‍ ഉപയോഗിച്ചത്. പക്ഷേ, അത് വോട്ടുമായി ഒത്തു നോക്കിയിരുന്നില്ല. ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി ഉദ്യോഗസ്ഥനും നേരിട്ട് വിവിപാറ്റ് എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കും.

രാജ്യമൊട്ടാകെ ഏഴ് ഘട്ടങ്ങളിലായി 10.3 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇതിന്റെ അഞ്ച് ശതമാനം, അതായത്, 20,600 സ്റ്റേഷനുകളില്‍ വിവിപാറ്റ് എണ്ണി വോട്ടുമായി ഒത്തുനോക്കണം.

ഇതുകൊണ്ടുതന്നെ വോട്ടെണ്ണല്‍ പ്രക്രിയ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീളും.. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ മുതല്‍, സൈനികര്‍, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണിത്.

 18 ലക്ഷത്തില്‍ 16.49 ലക്ഷം പേര്‍ പോസ്റ്റല്‍ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വച്ചെങ്കിലും തള്ളിയിരുന്നു. ഇവിഎമ്മുകളിലെ ഫലം വന്ന ശേഷം, വിവിപാറ്റുകളുള്ള മണ്ഡലങ്ങളില്‍ അവയും എണ്ണും. പൊരുത്തക്കേട് വന്നാല്‍ വിവിപാറ്റ് രസീതുകളുടെ എണ്ണമാകും അന്തിമം

 

 










<

JEEVAN TV NEWS

JEEVAN TV NEWS