jeevan news online

വാർത്തകൾ വിശദമായി

തീവണ്ടിയുടെ ടിക്കറ്റ് റദ്ദാക്കലിന് ഈടാക്കുന്ന തുകയിലൂടെ റെയില്‍വേയ്ക്ക് കോടികളുടെ വരുമാനം



തീവണ്ടിയുടെ ടിക്കറ്റ് റദ്ദാക്കലിന് ഈടാക്കുന്ന തുകയിലൂടെ റെയില്‍വേയ്ക്ക് കോടികളുടെ വരുമാനം. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ 5,366 കോടി രൂപയാണ് ലഭിച്ചത്.

ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയില്‍വേ തീരുമാനിച്ചത് 2015 നവംബര്‍ 12നായിരുന്നു. തുടര്‍ന്ന് റെയില്‍വേയുടെ വരുമാനം ഉയര്‍ന്നു. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 1,852 കോടി രൂപയും 2017-18 വര്‍ഷം 1,205 കോടി രൂപയുമാണ് ലഭിച്ചത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ വരുമാനം 2018-19 വര്‍ഷത്തില്‍ 690 കോടി രൂപയാണ്.

 മുന്‍വര്‍ഷം ഇത് 127.22 കോടി രൂപയായിരുന്നു. വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ കൂടുതലായി റദ്ദാക്കുന്നത്. രാത്രികാല തീവണ്ടികളിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടാവുക. ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വെയ്റ്റിങ് ലിസ്റ്റില്‍ എണ്ണക്കൂടുതല്‍ വന്നത്. തിരക്കേറിയ പാതകളിലെ തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം 150 മുതല്‍ 250 വരെയാണ്.


എ.സി.കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 50 വരെയും. ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ 60 രൂപയാണ് റെയില്‍വേ ഈടാക്കുന്നത്. യാതൊരു മുതല്‍മുടക്കുമില്ലാതെയാണ് റെയില്‍വേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ടിക്കറ്റ് 'ബുക്ക്'ചെയ്ത് പിന്നീട് റദ്ദാക്കുന്ന പ്രവണത തുടരുന്നതിനാല്‍ റെയില്‍വേ ഈ നയം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS