jeevan news online

വാർത്തകൾ വിശദമായി

വിവാദങ്ങള്‍ അടങ്ങുന്നില്ല ;വിദ്യാര്‍ത്ഥികള്‍ കാമ്പസ്‌വിടുന്നു



എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍  നിന്നും ബിരുദ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നു. 2015ല്‍ പ്രവേശനം നേടിയ ബി എ, ബി എസ് ഇ ബാച്ചില്‍ നിന്നാണ് വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയിരിക്കുന്നത്


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരമെന്ന പഴി കേള്‍ക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പഠിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ബന്ധിച്ച് ജാഥയ്ക്ക് കൊണ്ടു പോകുന്നു, അധ്യാപകരോ പ്രിന്‍സിപ്പലോ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നീ ഗുരുതര ആരോപണങ്ങളാണുള്ളത്.

 യൂണിവേഴ്‌സിറ്റി കോളേജില്‍ 2015 16 അധ്യയനവര്‍ഷത്തില്‍ 780 വിദ്യാര്‍ഥികളാണ് ബി എ,ബിഎസ്ഇ കോഴ്‌സുകളില്‍ പ്രവേശനം നേടിയത്.2019 ല്‍ ഇവര്‍ അവസാനവര്‍ഷ പരീക്ഷ എഴുതിയപ്പോള്‍ 102 പേര്‍ കുറവാണെന്ന്  സര്‍വകലാശാലയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 17 അധ്യയന വര്‍ഷം 830 പേര്‍ ഡിഗ്രി പ്രവേശനം നേടിയവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഫൈനല്‍ പരീക്ഷ സമയമായപ്പോള്‍ 104 പേര്‍ കൊഴിഞ്ഞുപോയി. സാധാരണ ഒരു കോളേജില്‍ നിന്ന് 10 മുതല്‍ 20 വരെയുള്ള വിദ്യാര്‍ഥികളാണ് സിഗ്രി ബാച്ചുകളില്‍ നിന്ന് കൊഴിഞ്ഞുപോകാറുഉള്ളതായി അധ്യാപകര്‍ പറയുന്നു. ഇത് നൂറിലേക്ക് ഉയരുന്നത് അസാധാരണമാണ്.യൂണിവേഴ്‌സിറ്റി കോളേജിലെ അരക്ഷിതമായിട്ടുള്ള അന്തരീക്ഷം, അമിത രാഷ്ട്രീയം നിലവാരത്തകര്‍ച്ച എന്നിവയാണ് കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാന തത്വങ്ങളെന്ന് വ്യക്തം.

 ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍വ്വകലാശാലയോ കോളേജോ സര്‍ക്കാരോ തന്നെ തയ്യാറല്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും  കോളേജിലെ പ്രശ്‌നങ്ങള്‍ പരസ്യമായി പറയാന്‍ ഭയപ്പെടുന്ന സാഹചര്യമുണ്ട്. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമത്തിന് ശേഷവും  അധ്യാപക  രക്ഷകര്‍ത്താ സംഘടനകള്‍  മൗനം പാലിക്കുകയാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS