jeevan news online

വാർത്തകൾ വിശദമായി

മെട്രോ ഫുഡ്അവാര്‍ഡ്



നാടിന്റെ പ്രകൃതിഭംഗി മാത്രമല്ല ഒപ്പം രുചിവൈവിധ്യങ്ങളും ആസ്വദിക്കുകയാണ് ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ ചെയ്യുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വകുപ്പ്  തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെട്രോ ഫുഡ് അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യാവസായിക ഉന്നമനത്തിനും ടൂറിസം വികസനത്തിനും ഉന്നതനിലവാരം പുലര്‍ത്തുന്ന ഹോട്ടലുകള്‍ വളരെ ഉപയോഗപ്രദമാണ്. നാടിന്റെ പ്രകൃതി ഭംഗി മാത്രമല്ല രുചിവൈവിധ്യങ്ങളും ആസ്വദിക്കുകയാണ് ടൂറിസ്റ്റുകള്‍ ചെയ്യുന്നതെന്നും  മന്ത്രി പറഞ്ഞു.

നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇക്കാലത്ത് അപ്രതീക്ഷിതമാകുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച വനം വകുപ്പ് മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു. ചേനയും ചേമ്പും കാച്ചിലുമടക്കമുള്ള നാടന്‍ രുചികളും ഒപ്പം കടലോരമേഖലയിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് കൂടി ഇത്തരം മേളകളില്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മികച്ച ആയുര്‍വേദ ഭക്ഷണം ഒരുക്കുന്നതിന് സോമതീരം ഗ്രൂപ്പിന് പുരസ്‌ക്കാരം ലഭിച്ചു. ഫുഡ് ആന്റ് ബീവറേജസ് മാനേജര്‍ ബോബിയും എക്‌സിക്യൂട്ടീവ് ഷെഫ് രാജേഷും ചേര്‍ന്ന് മന്ത്രി പി തിലോത്തമനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.


ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ഡോ.ലക്ഷ്മി നായര്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയ പ്രമുഖര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS