jeevan news online

വാർത്തകൾ വിശദമായി

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും



കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. മേളയുടെ ആറാം ദിനത്തില്‍  ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിയത് അവതാര്‍ എന്ന ചിത്രത്തിനായിരുന്നു. കലാഭവന്‍ തിയേറ്റര്‍ കുട്ടികളെ കൊണ്ട് നിറഞ്ഞു.


ജെയിംസ് കാമറൂണിന്റെ ത്രീ ഡി സയന്‍സ് ഫിക്ഷന്‍ ചിത്രമായ അവതാറിന്റെ പ്രദര്‍ശനത്തിനായിരുന്നു ആറാം ദിനം  ഏറ്റവും കൂടുതല്‍ തിരക്കുണ്ടായിരുന്നത്.

ഒരു സീറ്റുപോലും ഒഴിവില്ലാതെ കലാഭവന്‍ തിയേറ്റര്‍ കുട്ടികളെ കൊണ്ട് നിറഞ്ഞു.ത്രിമാനക്കാഴ്ചകളിലൂടെ ഒരു ജീവവംശത്തിന്റെ ദുരന്തകഥയാണ് അവതാര്‍ എന്ന ചിത്രത്തില്‍ പറയുന്നത്.  ഏറ്റവും മികച്ച പരിസ്ഥിതി സിനിമ കൂടിയാണ് അവതാര്‍.

രാജ്യാന്തര വിഭാഗത്തില്‍ നിന്നും ദി വിന്‍ഡ് സ്റ്റോം, മൈ ജിറാഫ്, ഫൈറ്റ് ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പാഹുനാ ദി ലിറ്റില്‍ വിസിറ്റേഴ്‌സ്,ചോര്‍ ദി ബൈസൈക്കിള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും പ്രദര്‍ശിപ്പിച്ചു.  

ദി ലയണ്‍ കിങ്, വൈറ്റ് ബലൂണ്‍ ഏന്നീ  ചിത്രങ്ങളാണ് ക്ലാസ്സിക് സിനിമ വിഭാഗത്തില്‍ നിന്നും പ്രദര്‍ശിപ്പിച്ചത്. മലയാളം വിഭാഗത്തില്‍ നിന്നും നാലു ചിത്രങ്ങളാണ് ആറാം ദിനം  പ്രദര്‍ശനത്തിന് എത്തിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പന്ത്, കൊന്നപ്പൂക്കളും മാമ്പഴവും, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും പ്രദര്‍ശിപ്പിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS