jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ ഇത്തവണ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം



കേരളത്തില്‍ ഇത്തവണ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരിയേക്കാള്‍ താഴ്ന്ന അളവിലാവും ഇത്തവണ മഴ ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രംവ്യക്തമാക്കി

ഇന്ത്യയില്‍ കാലവര്‍ഷം ആദ്യമെത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. ഈ മാസം 22മുതല്‍ ആന്‍ഡമാനില്‍ മഴ തുടങ്ങും. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്താകെ വ്യാപിക്കാറാണ് പതിവ്.

 കഴിഞ്ഞ വര്‍ഷത്തെ ശരാശരിയെക്കാള്‍ താഴ്ന്ന അളവിലാവും ഇത്തവണ കേരളത്തില്‍ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇന്ത്യയുടെ കിഴക്ക്, വടക്കു കിഴക്ക്, മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയിലേതിനെക്കാള്‍ കുറവ് മഴയാവും ലഭിക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS