jeevan news online

വാർത്തകൾ വിശദമായി

ലാത്തിച്ചാര്‍ജ്ജില്‍ പരിഷ്‌കരണം



ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്‌കരിക്കാനൊരുങ്ങി കേരള പോലീസ്. സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമേ പോലീസ് ഇനി തല്ലുകയുള്ളു. സമരക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പോലീസിന്റെ പുതിയ ലാത്തിച്ചാര്‍ജ് രീതി.


തല പൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താന്‍ പുത്തന്‍ രീതി ആവിഷ്‌കരിച്ച് കേരള പോലീസ്.സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമേ പോലീസ് ഇനി തല്ലുകയുള്ളു. വലിയ ആള്‍ക്കൂട്ടത്തെ നേരിടാനും പോലീസിനെ ആക്രമിക്കുന്നവരെ നേരിടാനും പുതിയ വഴികളാണ് ഇനി സേന തീരുമാനിക്കുക.

 ഡി ജി പി ലോക് നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഡി ഐ ജി കെ സേതുരാമന്റെ നേത്യത്യത്തിലാണ് പോലീസുകാര്‍ക്ക് പുതിയ പരിശീലനം നല്‍കുന്നത്. വി ഐ പി സുരക്ഷ ഒരുക്കുന്ന രീതികള്‍ക്കും മാറ്റമുണ്ട്.

പോലീസ് സേനയില്‍ അന്‍പതിനായിരം പോലീസുകാര്‍ക്കും പുതിയ രീതി പഠിപ്പിക്കാനാണ് തീരുമാനം.ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തെയും നിയോഗിച്ചു. നൂറ് ദിവസം കൊണ്ട് പരിശീലന വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. നൂറ് ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS