jeevan news online

വാർത്തകൾ വിശദമായി

തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷനായിമാറിയെന്ന് മായാവതി



തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷനായിമാറിയെന്ന് മായാവതി ആരോപിച്ചു.

ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചെലവിടുന്നുണ്ട്. ഇത് നിര്‍ത്തലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടുത്തണം.

സംഭവത്തില്‍ കമ്മിഷന്‍ നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു.
അതേസമയം മോദിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. മോദി തോല്‍ക്കാന്‍ പോകുകയാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ ഇറങ്ങുന്നില്ലെന്നും ഇതാണ് മോദിയെ അസ്വസ്ഥനാക്കുന്നതെന്നും മായാവതി ആരോപിച്ചു.


കഴിഞ്ഞ ദിവസം മോദിയുടെ അടുത്ത് ഭര്‍ത്താക്കന്മാര്‍ പോകുന്നതില്‍ ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണെന്ന മായാവതി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ബിജെപിയിലെ സ്ത്രീകളെ കുറിച്ച് മായാവതി ഭയപ്പെടേണ്ടെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്‍ നല്‍കിയ മറുപടി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS