jeevan news online

വാർത്തകൾ വിശദമായി

കുട്ടികളുടെ ചലച്ചിത്രമേള; ഒരിടത്തൊരു ആണ്‍കുട്ടി പ്രദര്‍ശനത്തില്‍



കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കുട്ടികള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രങ്ങളുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. കുട്ടികള്‍ നിര്‍മ്മിക്കുന്ന ഒരിടത്തൊരു ആണ്‍കുട്ടി, ഒറ്റയ്ക്കല്ല നീ, മഹത്വം എന്നീ സിനിമകള്‍ മേളയുടെ അവസാന ദിവസം പ്രദര്‍ശിപ്പിക്കും.

 


സിനിമ കാണുന്നതിനോടൊപ്പം സിനിമ ചിത്രീകരിക്കുന്നതിനുള്ള സൗകര്യവും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘാടകര്‍ക്ക് ഒരുക്കിയത് തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും നല്ല  അവസരമായാണ് കുട്ടികള്‍ കാണുന്നത്. കുട്ടികള്‍ ഒരുക്കുന്ന മൂന്ന് ഹ്രസ്വ ചിത്രങ്ങളാണ് അണിയറിയില്‍ ഒരുങ്ങുന്നത്.

 രണ്ട് കുട്ടികള്‍ വീതം ചേരുന്ന സംഘമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മേളയുടെ ഭാഗമായി സംഘടിപ്പിച്ച സിനിമ എങ്ങനെ നിര്‍മ്മിക്കാം എന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഹ്രസ്വ ചിത്രം തയ്യാറാക്കുന്നത്.

പ്രോജകട്ഡയറക്ടര്‍ വിവേക് പിള്ളയുടേയും ടെക്‌നിക്കല്‍ ഡയറക്ടര്‍ അഖില്‍ ജിത്തിന്റേയും നേതൃത്വത്തിലാണ് കുട്ടികള്‍ സിനിമയൊരുക്കുന്നത്.
ശബ്ദമിശ്രണത്തിനും എഡിറ്റിങ്ങിനും ഛായാഗ്രഹണത്തിനും കുട്ടികള്‍ക്ക് സഹായികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മേളയുടെ അവസാന ദിനം തങ്ങള്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS