jeevan news online

വാർത്തകൾ വിശദമായി

ഇടവമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു



ഇടവമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുള്ളത്
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല.

 ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ യുവതികളെ എത്തിച്ചേക്കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്.  പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എസ് പി മാരുടെ നേതൃത്വത്തിലാണ്  സേനാ വിന്യസം. ആകെ 600 പോലീസുക്കാര്‍ക്കാണ് സുരക്ഷാ ചുമതല.


ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെ നടതുറന്ന ഘട്ടങ്ങളില്‍ വടശ്ശേരിക്കരയിലും എരുമേലിയിലും  എല്ലാം കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പടെ വരുന്ന വാഹനങ്ങളിലെല്ലാം പോലീസ് യുവതികള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് തുടരാനിടയില്ലെന്ന് വിലയിരുത്തി സംഘപരിവാര്‍ സംഘടനകള്‍ ആചാരസംരക്ഷണത്തിനായി ശബരിമലയിലെത്താന്‍ സാധ്യയയുണ്ടെന്നും വിലയിരുത്തപ്പെടുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS