jeevan news online

വാർത്തകൾ വിശദമായി

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി



മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. റോഡില്‍ കുഴിയോ അപകടസാധ്യതയോയുണ്ടെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു..

പൊതുറോഡുകള്‍ നല്ല രീതിയില്‍ പരിപാലിക്കാന്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.

റോഡില്‍ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതില്‍ സര്‍ക്കാര്‍ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി.

മഴ മൂലം റോഡിലെ ടാര്‍ ഒഴുകിപ്പോയി കുഴിയുണ്ടായതും തെരുവ് വിളക്കില്ലാതെ കുഴി ശ്രദ്ധയില്‍ പെടാതിരുന്നതും ചൂണ്ടിക്കാട്ടി നഷ്ട പരിഹാരം തേടി ഹരജിക്കാരിയായ ശാന്തമ്മ പത്തനംതിട്ട സബ്‌കോടതിയെ സമീപിച്ചു. അതേസമയം റോഡില്‍ കുഴിയുണ്ടായിരുന്നില്ലെന്നും തെരുവ് വിളക്കില്ലാത്തത് തങ്ങളുടെ കുറ്റമല്ലെന്നായിരുന്നു കളക്ടറുടേയും പൊതുമരാമത്ത് വകുപ്പിന്‍േറയും വാദം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS