jeevan news online

വാർത്തകൾ വിശദമായി

വരാപ്പുഴ കസ്റ്റഡി മരണക്കേസ് : പ്രോസിക്യൂഷന് അനുമതി



വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. അനുമതി
സംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് ജീവന്‍ന്യൂസിന് ലഭിച്ചു.

 ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഉടന്‍ പുറത്തിറക്കും. സി ഐ യും എസ് ഐ യും അടക്കമുള്ള ഒന്‍പത് പേരില്‍ മാത്രം കുറ്റം ഒതുക്കി വിചാരണ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സേനയില്‍ അമര്‍ഷം ശക്തമാണ്

 വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ ഒന്‍പത് പൊലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി.

വരാപ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇൃ321/2018 എന്ന കേസിലെ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജയാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ ,സന്തോഷ്‌കുമാര്‍ പി പി,ജിതിന്‍രാജ്,,സുമേഷ്, എന്നിവരെയാണ്   പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്.

 കഴിഞ്ഞ ഫെബ്രുവരി ആറിന് ഡിജി പി ലോക്‌നാഥ് ബെഹ്‌റ നല്കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.  യൂറോപ്യന്‍ പര്യടനത്തിന് തൊട്ട് മുന്‍പ് തന്നെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പു വെച്ചു. ഇത് സംബന്ധിച്ച ഉത്തരവ്  ആഭ്യന്തര വകുപ്പ് ഉടന്‍ പുറത്തിറക്കും.

എന്നാല്‍ എറണാകുളം റൂറല്‍ എസ് പി ആയിരുന്ന എ വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉള്ള ആര്‍ ടി എഫ് സ്‌ക്വാഡ് ആണ്  ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്നിരിക്കെ ജോര്‍ജ്ജിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയാണ്  അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിച്ചത്.

 ജോര്‍ജ്ജിനെ ഒഴിവാക്കി സി ഐ യും എസ് ഐയും അടക്കമുള്ളവരം മാത്രം കേസില്‍ ബലിയാടക്കുന്നുവെന്ന വിമര്‍ശനം പോലീസസ് സേനയില്‍ ഉണ്ട്.്‌ജോര്‍ജ്ജിന്റെ സ്‌ക്വാഡ് ക്രമവിരുദ്ധമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടും ജോര്‍ജ്ജിനെ പ്രതി പട്ടികയില്‍പെടുത്താത്തത് ബോധപൂര്‍വ്വമാണന്നാണ്  വിലയിരുത്തപ്പെടുന്നത്


ഒന്‍പത് പ്രതികളുള്ള കേസില്‍ എസ്.ഐ ദീപക് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷം എപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. ഏഴിന് വൈകിട്ട് കോടതി സമയം കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റ് കാത്തിരുന്നു എന്നിട്ടും പൊലീസ് ഹാജരാക്കിയില്ല, മജിസ്‌ട്രേറ്റിന്റെ വീട്ടിലും എത്തിച്ചില്ല.

ഒടുവില്‍ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി എടുത്തത്. ഇതെല്ലാം ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും ശശ്രീജിത്തിന്റെ ബന്ധുക്കള്#  ആവിശ്യപ്പെട്ടുവെങ്കിലും ക്രൈബ്രാഞ്ച് അഅന്വേഷണം നിഷ്പക്ഷമായരുന്നില്ലന്നും വിമര്‍ശനം ഉണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS