jeevan news online

വാർത്തകൾ വിശദമായി

എസ് എസ് എല്‍ സി പഠനത്തില്‍ ഫുള്‍ എ പ്ലസ് നേടിയ ആര്യയ്ക്ക് സുമനസ്സുകളുടെ സഹായം



അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ച് എസ്  എസ് എല്‍ സി പഠനത്തില്‍ ഫുള്‍ എ പ്ലസ് നേടിയ ആര്യയ്ക്ക് സുമനസ്സുകളുടെ സഹായ പ്രവാഹം
കോഴിക്കോട് മലാപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന രാജന്‍ സബിത ദമ്പതികളുടെ ഏക മകള്‍ ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത് .അച്ഛന്റെ ഓര്‍മ്മ തിരിച്ച് കിട്ടാന്‍ നടത്തിയ ശ്രമം ആര്യയുടെ ജീവിതത്തിനും പുതിയ  വഴിത്തിരിവായി

അച്ഛാ എന്ന്  ഉറക്കെയുള്ള ആര്യയുടെ ഈ വിളി  പഠനത്തില്‍ മിടുക്കിയായ  ആര്യയുടെ ജീവിതം തന്നെ  മാറ്റി മറിച്ച ശബ്ദമായി മാറുകയായിരുന്നു  .ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് കോട്ടയത്ത് വെച്ചുണ്ടായ അപകടത്തില്‍ ഓര്‍മ്മ നഷ്ടപെട്ട അച്ഛനെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഏക പോംവഴി  ഉറക്കെ വിളിക്കുകയെന്ന്  ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

പഠനം പാതിവഴിലാകുമെന്നാശങ്കപ്പെട്ടെങ്കിലും പാതിരാവിലും അച്ഛനെ ഉറക്കെ പാഠഭാഗങ്ങളും വായിച്ച് കേള്‍പ്പിച്ചും  പതിവാക്കി . എസ് എസ് എല്‍  സി ആര്യയ്ക്ക് ഫുള്‍ എ പ്ലസ് .അതെ കെട്ടിടത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ വിപുല്‍ നാഥിന്റെ ഇടപെടല്‍ എത്തിയതോടെ ഈ കുടുംബത്തിനെ പുതിയ വഴിത്തിരിവായി

കോഴിക്കോട് മലാപ്പറമ്പിലെ വാടക വീട്ടില്‍ താമസിക്കുന്ന  രാജന്‍ സബിത ദമ്പതികളുടെ മകള്‍ ആര്യയുടെ വിജയം ഒരു സാധാരണ വിജയ കഥയല്ലന്ന് ജനം തിരിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെ . പൊരുതി നേടിയ ആര്യയുടെ വിജയം അങ്ങനെ പ്രചോദനത്തിന്റേതും കൂടിയായി  ഒടുവില്‍ സര്‍ക്കാര്‍ വാഗ്ദാനവും എത്തി

പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ അദ്ധ്യാപകരും കൂട്ടുകാരും  പി ആര്‍ ആര്യയെന്ന സഹപാഠിയുടെ പോരാട്ടത്തില്‍  പിന്തുണയേകി അതെ സ്‌കൂളില്‍ പ്ലസ് വണ്‍ ന് ചേരാനുള്ള തയാറെടുപ്പിലാണ് ആര്യ അതിനിടെ  മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് സഹായം പ്രവാഹം എത്തി

വിധിയെ പഴിപറിയാതെ വിധിയോടെ പോരാടി ആര്യ അച്ഛനെ വീണ്ടും വിളിച്ചു ആ വിളി കേട്ടത് സമൂഹമായിരുന്നു അതാകട്ടെ ആര്യയ്ക്ക് തെല്ലൊന്നുമല്ല ആശ്വാസമായത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS