jeevan news online

വാർത്തകൾ വിശദമായി

കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്



കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്. തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോയുടെ സ്ഥലമെടുപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. കെഎംആര്‍എല്‍ നേരിട്ടാണ് ഈ റൂട്ടിലെ മെട്രോ നിര്‍മ്മാണം നടത്തുന്നത്.

പേട്ടയില്‍ നിന്നും എസ്എന്‍ ജംഗ്ഷനിലേക്കാണ് മേട്രോ നീട്ടുന്നത്. രണ്ടു സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. വടക്കെ കോട്ടയും എസ്എന്‍ ജംഗ്ഷനും. മുന്നൊരുക്കങ്ങള്‍ക്കായി 2.75 ഏക്കര്‍ സ്ഥലവും, നിര്‍മ്മാണത്തിനായി രണ്ടേക്കര്‍ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്.

പേട്ടപാലവും പുനര്‍നിര്‍മ്മിക്കും. നിര്‍മാണത്തിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായി എല്‍ ആന്റ് ടി യെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ രൂപരേഖ ഉള്‍പ്പടെ ഇവരാണ് തയ്യാറാക്കുന്നത്. 3.06 കോടി രൂപയാണ് ഇതിന്റെ കരാര്‍. പാരിസ്ഥിതിക അവലോകന പദ്ധതി തയ്യാറാക്കുന്നതിനു ഇക്യൂഎംഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു കരാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ജോലികള്‍ അന്തിമഘട്ടത്തിലാണ്.

എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ മുന്‍ ഒരുക്കത്തിനു 123 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. നിര്‍മ്മാണത്തിനുള്ള കോണ്‍ട്രാക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കരാറുകാരന്റെ നിയമനം പൂര്‍ത്തിയാകുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS