jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ലോക മാതൃദിനം



ഇന്ന് ലോക മാതൃദിനം, അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെത്തിയ ദിവസം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി സ്വന്തമായി നമ്മളത് ഏറ്റെടുത്തു.

മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ദിവസമാണ് ലോക മാതൃദിനം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. പോറ്റിവളര്‍ത്തിയവളെ ആദരിക്കാനും അവര്‍ക്കുവേണ്ടി അല്‍പ്പം സമയം മാറ്റിവെയ്ക്കാനുമുള്ള ഒരു ദിവസം എന്നനിലയില്‍ മാതൃദിനം ആഘോഷിക്കുന്നത്.

1905ലാണ് മാതൃദിനം ആഘോഷിച്ചുതുടങ്ങിയത്. അമേരിക്കയില്‍നിന്നായിരുന്നു തുടക്കം. അക്കാലത്ത് ജീവിച്ചിരുന്ന അന്ന ജാര്‍വിസിന്റെ മരണശേഷം അവരെ സമൂഹം ആദരിക്കണെന്ന് ആവശ്യപ്പെട്ട് മകള്‍ രംഗത്തെത്തി.

 ഇതേത്തുടര്‍ന്ന് അന്നത്തെ പ്രസിഡന്റായ വുഡ്‌റോ വില്‍സനാണ് അമ്മമാരെ ആദരിക്കാന്‍ മാതൃദിനം പ്രഖ്യാപിച്ചത്.ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്നും വാദമുണ്ട്. എല്ലാ മതങ്ങളിലും മദേഴ്‌സ് ഡേ ആഘോഷിക്കുന്നതില്‍ വ്യത്യസ്ത വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS