jeevan news online

വാർത്തകൾ വിശദമായി

തൃശ്ശൂരില്‍ പൂരപ്രേമികളുടെ മനം കവര്‍ന്ന് സാംപിള്‍വെടിക്കെട്ട് നടന്നു



തൃശ്ശൂരില്‍ പൂരപ്രേമികളുടെ മനം കവര്‍ന്ന് സാംപിള്‍വെടിക്കെട്ട് നടന്നു. പൂരനടത്തിപ്പിനെകുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സാംപിള്‍വെടിക്കെട്ടിന് തിരിതെളിഞ്ഞത്. ആദ്യം തിരുവമ്പാടിയുടെ ഊഴമായിരിന്നു അതിനുശേഷമായിരിന്നു പാറമേക്കാവ് വിഭാഗം സാംപിള്‍വെടിക്കെട്ടിന് തുടക്കമിട്ടത്.

വൈകിട്ടോടെ തന്നെ ആയിരകണക്കിന് പേരാണ് സാംപിള്‍വെടിക്കെട്ട് കാണാന്‍ എത്തിയത്. എന്നാല്‍ ശക്തമായ സുരക്ഷാകാരണങ്ങളാല്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ആരെയും സ്വരാജ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചില്ല പലരും കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റുമിരുന്നാണ് വെടിക്കെട്ട് കണ്ടത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS