jeevan news online

വാർത്തകൾ വിശദമായി

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് തുടക്കമാകും



തൃശ്ശൂര്‍ പൂരത്തിന് ഇന്ന് തുടക്കമാകും.പൂരം വിളംബരം ചെയ്ത് വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തള്ളിത്തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ.

പൂരവിളംബരം നടത്താനായി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ രാവിലെ 7.45ന് നെയ്തലക്കാവില്‍ നിന്നുപുറപ്പെടും. 9ന് മണികണ്ഠനാല്‍ പരിസരത്തു തിടമ്പ് രാമചന്ദ്രനു കൈമാറും. ഇവിടെ മുക്കാല്‍ മണിക്കൂറോളം മേളം അകമ്പടിയായി രാമചന്ദ്രന്‍ തിടമ്പേറ്റി നില്‍ക്കും.

 പടിഞ്ഞാറെ നട വഴി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറന്ന് തിരിച്ചു പടിഞ്ഞാറെ നടയിലെത്തി പൂരം വിളംബരം ചെയ്യും. തുടര്‍ന്ന് ദേവീദാസനു തിടമ്പ് തിരികെ കൈമാറും. 200 മീറ്ററില്‍ താഴെയായിരിക്കും രാമചന്ദ്രനെ എഴുന്നള്ളിക്കുക.


മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്ന ഇന്നത്തെ ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. 9.30 മുതല്‍ 10.30 വരെയാണ് എഴുന്നള്ളിക്കുക.

 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വേണമെന്നും 4 പാപ്പാന്‍മാര്‍ അകമ്പടിയുണ്ടാകണമെന്നും കലക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ 11 മണിക്കു ശേഷമാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളി തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങ് നടക്കാറുള്ളത്. ഇക്കുറി ഇതു നേരത്തെയാണ്

 

 










<

JEEVAN TV NEWS

JEEVAN TV NEWS