jeevan news online

വാർത്തകൾ വിശദമായി

പോലീസ് സ്റ്റേഷനുകളുടെ പേരും യൂണിഫോമിലെ നെയിംബോര്‍ഡും മലയാളത്തില്‍ രേഖപ്പെടുത്തണമെന്ന് ലോക്‌നാഥ് ബെഹ്‌റ



പോലീസ് സ്റ്റേഷനുകളുടെ പേരും ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിംബോര്‍ഡും ഇനിമുതല്‍ മലയാളത്തില്‍ രേഖപ്പെടുത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

പോലീസ് ഓഫീസുകളുടേയും ഉദ്യോഗസ്ഥ•ാരുടെയും യൂണിഫോമിലെ നെയിം ബോര്‍ഡിലെ പേരുകള്‍  മലയാളത്തിലാക്കണമെന്ന നിര്‍ദേശം വരുന്നു. കോഴിക്കോട് സ്വദേശിയായ ഉമ്മര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്നാണ് നടപടി.

 മലയാളഭാഷ നിര്‍ബന്ധമാക്കണമെന്നും 88 വയസ്സായതിനാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഇംഗ്ലീഷിലുള്ള നെയിം ബോര്‍ഡുകള്‍ വായിക്കാനാകുന്നില്ലെന്നും ഹര്‍ജിയില്‍ ഉമ്മര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ഈ സാഹചര്യത്തിലാണ് മലയാളത്തില്‍ പേരുകള്‍ രേഖപ്പെടുത്തണമെന്ന് ഡിജിപി ജില്ലാ പോലീസ് പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി വിധി നടപ്പാക്കാന്‍  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വൈകാതെ നിലവില്‍ വരും എന്നാണ് സൂചന.

 

 










<

JEEVAN TV NEWS

JEEVAN TV NEWS