jeevan news online

വാർത്തകൾ വിശദമായി

രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിന പ്രദര്‍ശനങ്ങള്‍ക്ക് മികച്ച പ്രതികരണം



തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍് രാവിലെ നടന്ന പ്രദര്‍ശനങ്ങള്‍ക്ക് മികച്ച പ്രതികരണം. എ ഹോഴ്‌സസ് ഓണ്‍ ബാല്‍ക്കണി, ബട്ടര്‍ഫ്‌ളൈ, മദര്‍ ഐലവ്യൂ, ചുസ്‌കിറ്റ് തുടങ്ങിയ ചിത്രങ്ങള്‍  പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.

ആറ് ദിവസങ്ങളില്‍  നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകള്‍ രാവിലെ കുട്ടികളെ കൊണ്ട് നിറഞ്ഞു. ആദിവാസി മേഖല, അനാഥാലയങ്ങള്‍, ഭിന്നശേഷിക്ക്ാരായ കുട്ടികള്‍ എന്നിവര്‍ മേളയില്‍ സാന്നിധ്യമറിയിച്ചു.

 കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ സുരക്ഷിത ജീവിതം ഉറപ്പ് വരുത്തുക  എന്നുള്ള സന്ദേശം കുട്ടികളെ കൊണ്ട് തതന്നെ സമൂഹത്തില്‍ എത്തിക്കുക എന്നുള്ളതാണ് മേളയുടെ ലക്ഷ്യമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് പറഞ്ഞു.

അസ്പര്‍ജന്‍ സിന്‍ഡ്രോം ബാധിച്ച ഒരു കുട്ടിയുടെ കഥപറയുന്ന ചിത്രമായ എ ഹോഴ്‌സസ് ഓണ്‍ ബാല്‍ക്കണിയായിരുന്നു  കൈരളയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കഴിയാത്ത ആ കുട്ടിയ്ക്ക് ഒരു കുതിരയോട് തോന്നുന്ന സൗഹൃദം സംവിധായകന്‍ മനോഹരമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

ഹുസൈന്‍ ടബക്ക് ആണ് ചിത്രത്തിന്റെ സംവിധാകയന്‍ . അലെക്‌സാന്‍ട്രോ കാസിഗോളിയുടെ ബട്ടര്‍ ഫ്‌ളൈ എന്ന ചിത്രത്തവും മേളയില്‍ ശ്രദ്ധേയമായി. ഒളിമ്പിക്‌സിലേക്ക് മത്സരിക്ക്ുന്ന ബോക്‌സിംഗ് താരമായ ഒരു പെണ്‍കുട്ടി, ദാരിദ്യത്തിനും കുറ്റകൃത്യങ്ങള്‍ക്കും നടുവിലൂടെ അവള്‍ വളരുന്നു. അവളുടെ കയ്പ്പും മധുരവും നിറഞ്ഞ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജാനിസ് നോര്‍ഡ്‌സ് സംവിധാനം ചെയ്ത ലാറ്റിന്‍ ചിത്രമായ മദര്‍ ഐലവ്യൂവും കുട്ടികളില്‍ മികച്ച പ്രതികരണമുണ്ടാക്കി. റെയ്മണ്ട്‌സ് എന്ന പപന്ത്രണ്ട് വയസുകാരനായ കുട്ടി അമ്മയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവനുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS