jeevan news online

വാർത്തകൾ വിശദമായി

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുളള ശബ്ദ വര്‍ണ ആഘോഷമായ സാംപിള്‍ വെടിക്കെട്ട് ഇന്ന് നടക്കും



തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുളള ശബ്ദ വര്‍ണ ആഘോഷമായ സാംപിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7മണിക്കാണ് വെടിക്കെട്ട് ആരംഭിക്കുക.

ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും തിരികൊളുത്തും. ഇരു വിഭാഗങ്ങളുടെയും ആകാശപ്പൂരത്തിനുള്ള ഒരുക്കം തേക്കിന്‍കാട് മൈതാനത്തു പൂര്‍ത്തിയായി. 8 മണിയോടെതന്നെ കൂട്ടപ്പൊരിച്ചില്‍ നടക്കും. 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികളാണ് പൊട്ടിക്കുക. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നല്‍ എന്നിവയാണ് പ്രധനമായും പ്രയോഗിക്കുന്നത്.

 ഓലപ്പടക്കം ഉപയോഗിക്കുന്നതിനുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേന്റെ വിലക്ക് അടുത്തിടെ നീക്കിയിരുന്നു. പൊതുജനങ്ങളെ തേക്കിന്‍കാട് മൈതാനത്തുനിന്നു 100 മീറ്റര്‍ അകലെ നിയന്ത്രിക്കും. സ്വരാജ് റൗണ്ടില്‍ ഉച്ചയ്ക്കു 1.30 രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  

 

 










<

JEEVAN TV NEWS

JEEVAN TV NEWS