jeevan news online

വാർത്തകൾ വിശദമായി

ലിഫ കപ്പ് ഫൈനല്‍ മല്‍സരത്തില്‍ ലിഫ ട്രിവാന്‍ട്രം കിരീടം നേടി



കാല്‍പ്പന്തുകളിയുടെ ആവേശം വാനോളമുയര്‍ത്തിയ ലിഫ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ രണ്ടാംപതിപ്പില്‍ അണ്ടര്‍ 14, 16 വിഭാഗങ്ങളില്‍ ആതിഥേയരായ ലിഫ ട്രിവാന്‍ട്രം കിരീടത്തില്‍ മുത്തമിട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന
വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍
അണ്ടര്‍ 14  വിഭാഗത്തില്‍ ലിഫ ട്രിവാന്‍ട്രം കെ പി ആര്‍ ചെന്നെയെ 20ന് തോല്‍പ്പിച്ച് കിരീടം നേടി.

അണ്ടര്‍ 16 വിഭാഗത്തില്‍ ലിഫ ട്രിവാന്‍ട്രം ആര്‍ വി എസ് എസ് തമിഴ്‌നാടിനെ പരാജയപ്പെടുത്തി ലിഫ കപ്പ് സ്വന്തമാക്കി
10 നാണ് വിജയിച്ചത്.സമ്മാനദാന ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


വിജയിച്ച ടീമുകള്‍ക്ക്  വിജയകിരീടം അതിരൂപത സഹായമെത്രാല്‍ റെവറല്‍ ക്രിസ്തുദാസ്  രാജപ്പന്‍ സമ്മാനിച്ചു.   ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ,സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷനും സോമതീരം ഗ്രൂപ്പ് സിഎംഡി യുമായ ബേബി മാത്യു സോമതീരം .ജില്ലാ ഫുഡ്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ ശിവന്‍കുട്ടി,അമ്പിളി ജേക്കബ്, ഐഎസ്എല്‍ ഐ ലീഗ് താരങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS