jeevan news online

വാർത്തകൾ വിശദമായി

ലിഫ കപ്പ് ലിഫട്രിവാന്‍ട്രം ചാമ്പ്യന്മാര്‍



ലിഫകപ്പില്‍ മുത്തമിട്ട ആതിഥേയരായ ലിഫ ട്രിവാന്‍ട്രം ആവേശത്തിരയിലാണ്. ദേശീയടീമുകള്‍ ഉള്‍പ്പടെ നാല്‍പ്പതോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ കപ്പ് നേടാനായതിന്റെ സന്തോഷം ജേതാക്കളായ ലിഫ ട്രിവാന്‍ട്രവും റണ്ണറപ്പായ ആര്‍വിഎസ് എസ് തമിഴ്‌നാടും ജീവന്‍ന്യൂസിനോട് പങ്കുവെച്ചു.


ലിഫ കപ്പിന്റെ രണ്ടാം പതിപ്പായ ലിഫ 2019 ല്‍ തുടക്കം മുതല്‍ക്കെ തന്നെ മികവ് പുലര്‍ത്തി മുന്നേറിയ ടീമുകളായിരുന്നു ലിഫ ട്രിവാന്‍ട്രവും ആര്‍ വി എസ് എസ് തമിഴ്‌നാടും.
എന്നാല്‍ തങ്ങള്‍ ഏറ്റുമുട്ടിയ ടീമുകളോടുള്ള മല്‍സരങ്ങള്‍ പ്രയാസകരമായിരുന്നുവെന്ന് ടീമംഗങ്ങള്‍ പറയുന്നു.


ഇരു ടീമുകളിലും ദേശീയ താരങ്ങളുടെ സാന്നിധ്യം ശ്രദ്ദേയമായിരുന്നു.
ലിഫ ടൂര്‍ണ്ണമെന്റ് തങ്ങള്‍ക്ക് പുതിയൊരു അനുഭവമാണ് നല്‍കിയതെന്ന് എന്ന് റണ്ണറപ്പേഴ്‌സായ ആര്‍ വി എസ് എസ് തമിഴ്‌നാട് താരങ്ങള്‍ പ്രതികരിച്ചു.

ലിഫ ടൂര്‍ണ്ണമെന്റ് തങ്ങള്‍ക്ക് ഐ എസ് എല്ലിലേക്കും ഐ ലീഗിലേക്കും എത്താന്‍ ഉള്ള മാധ്യമമാണെന്ന് ഇരു ടീമിലെ താരങ്ങളും പറയുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS