jeevan news online

വാർത്തകൾ വിശദമായി

തെരഞ്ഞെടുപ്പ് ചട്ടലംഘനപരാതിയില്‍ മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടി നല്‍കി



തെരഞ്ഞെടുപ്പ് ചട്ടലംഘനപരാതിയില്‍ മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടി നല്‍കി. ബിജെപി നല്‍കിയ പരാതിയില്‍ മറുപടി നല്‍കാന്‍ ഇന്ന് വൈകുന്നേരം വരെയാണ് സമയം നല്‍കിയത്.

ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോഡി നടപ്പാക്കുന്നതെന്ന പരാമര്‍ശത്തിനെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏപ്രില്‍ 23 ന് മധ്യപ്രദേശിലെ റാലിയിലാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.


രാഹുലിന്റെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരാതി പരിശോധിച്ച കമ്മീഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു.

വിശദീകരണം നല്‍കാന്‍ മെയ് 7  വരെ സമയം ആവശ്യപ്പെട്ട രാഹുല്‍ പിന്നീട് ഈ ആഴ്ച അവസാനം വരെ സമയം നീട്ടിനല്‍കണമെന്ന് കമ്മീഷനെ അറിയിച്ചു. രാഹുലിന്റെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടി നല്‍കിയത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS