jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്ന് നരേന്ദ്രമോഡി



കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാഹുല്‍ ഗാന്ധി സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുരങ്ങനെന്നും ഹിറ്റ്‌ലറെന്നും മുസ്സോളിനിയെന്നും വിളിച്ച് നിരന്തരം അധിക്ഷേപിക്കുകയാണെന്നും അവരുടെ നിഘണ്ടുവില്‍ സ്‌നേഹത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണെന്നും മോഡി കുറ്റപ്പെടുത്തി.


കുരുക്ഷേത്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.. 'പല വട്ടം കോണ്‍ഗ്രസുകാര്‍ തന്നെ അധിക്ഷേപിക്കുന്നതിന്റെ പരിധി ലംഘിച്ചു. വിഡ്ഢിയായ പ്രധാനമന്ത്രിയെന്നൊക്കെ പരിഹസിക്കുന്നു.

ഇങ്ങിനെയാണ് അവരുടെ നിഘണ്ടുവില്‍ സ്‌നേഹത്തിന്റെ അര്‍ത്ഥമെന്നും മേ#ാഡി പറഞ്ഞു രാഹുല്‍ ഗാന്ധി പറഞ്ഞത് തന്നോട് സ്‌നേഹം മാത്രമേ ഉള്ളൂവെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടുള്ള സ്‌നേഹം കാണിക്കുന്നത് ഇങ്ങിനെയൊക്കെയാണ്

രാജീവ് ഗാന്ധിയ്ക്ക് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ വാഗ്വാദങ്ങളാണ് കോണ്‍ഗ്രസ്ബിജെപി നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS