jeevan news online

വാർത്തകൾ വിശദമായി

ഡോ എന്‍.ആര്‍ മാധവമേനോന്‍ അന്തരിച്ചു



നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഡോ എന്‍.ആര്‍ മാധവമേനോന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.

ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍. ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ രാജ്യം മാധവമേനോനെ പത്മശ്രീ നല്‍കി ആദരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS