jeevan news online

വാർത്തകൾ വിശദമായി

രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നരേന്ദ്ര മോഡിക്ക് സത്യത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് രാഹുല്‍ ഗാന്ധി



മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നരേന്ദ്ര മോഡിക്ക് സത്യത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നത്.. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോഡിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്‌നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെയാണ് രംഗത്തെത്തിയത്.  ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോഡി പറഞ്ഞത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS