jeevan news online

വാർത്തകൾ വിശദമായി

അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി



അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.


രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ ക്ലീന്‍ ചീട്ട് നല്‍കിയത്. മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ പ്രധാനമന്ത്രി വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിലെ റാലിയില്‍ മോദി നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ചെന്നും എന്നാല്‍ മോദി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ പരാതി തള്ളിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS