jeevan news online

വാർത്തകൾ വിശദമായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു



സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍.

ഗാസിയാബാദില്‍ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫര്‍നഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നൈ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡല്‍ഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS