jeevan news online

വാർത്തകൾ വിശദമായി

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കെപിസിസി അഴിച്ചുപണിയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍



ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കെപിസിസി അഴിച്ചുപണിയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരമാണ് അഴിച്ചുപണി നടത്തുന്നതെന്നും ജംബോകമ്മിറ്റി ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.

സംസ്ഥാനത്തെ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയാണ് സിപിഎം. വ്യാപകമായി കള്ളവോട്ട് നടത്തിയതെന്നും കെപിസിസി. അധ്യക്ഷന്‍ ആരോപിച്ചു. മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്.

 മുസ്ലീംലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തില്‍നിന്ന് മനസിലാക്കിയതെന്നും എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരിശോധനവേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഎം. സംഘടിതമായി കള്ളവോട്ട് നടത്താന്‍ ആസൂത്രണം നടത്തി.

കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിന് തെളിവാണ്. കണ്ണൂരിലെ കള്ളവോട്ട് വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് ഭീഷണിയുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ഒറ്റയ്ക്കല്ല, കേരളസമൂഹം അദ്ദേഹത്തിന് പിന്നില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS