jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക



രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

 ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക വ്യക്തമാക്കി.വിദേശ പൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

 രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്.
അതേസമയം തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരമൊരു നോട്ടീസ് രാഹുല്‍ ഗാന്ധിക്ക് അയച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS