jeevan news online

വാർത്തകൾ വിശദമായി

അയ്യപ്പന്റെ പേര് പറഞ്ഞ് മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി



പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേര് പറഞ്ഞ് മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയുടെ ഓരം ചേര്‍ന്ന് പോകാനാണ് താല്‍പ്പര്യമെന്നും പിണറായി വിമര്‍ശിച്ചു

നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത വിധം നിലവിട്ട് സംസാരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക്  പകരം വെടിയുണ്ടയാണ് കിട്ടിയത്.

അനില്‍ അംബാനിയെ ഉപയോഗിച്ചാണ് മോഡി റഫാല്‍ ഇടപാട് നടത്തിയത്. വഴിവിട്ട കരാര്‍ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് നികുതി കുടിശിക നല്‍കിയതെന്നും പിണറായി ആരോപിച്ചു. ഭരണഘടന പിച്ചിച്ചീന്തണം എന്നാണ് ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനം.

മതനിരപേക്ഷത ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കുകയാണ് സംഘപരിവാര്‍. പശുവിന്റെ പേരില്‍ ആളെക്കൊല്ലുന്ന സംഘപരിവാറിനൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് വര്‍ഗീയതയുടെ ഓരം ചേര്‍ന്ന് പോകാനാണ് താല്‍പ്പര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS