jeevan news online

വാർത്തകൾ വിശദമായി

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം



നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു.

 

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്കമാക്കി. . കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സര്‍ക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ചോദിച്ചു.  ആറാം പ്രതി പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

  പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയശേഷം വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണ് ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്നും,? ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയിലായെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണകോടതിയോട് സര്‍ക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS