jeevan news online

വാർത്തകൾ വിശദമായി

ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 


ഫ്രഞ്ചുകാരെ  ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ഇതിഹാസതാരം മെസി ഇരട്ട ഗോള്‍ നേടി.മെസി, കുട്ടിഞ്ഞോ, പീക്വെ, ഡെംബലെ എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ടോസാര്‍ട്ട് ലിയോണിന്റെ ആശ്വാസ ഗോള്‍ നേടി.  കളിയുടെ നാലാം മിനിറ്റില്‍ തന്നെ മെസി നിലപാട് അറിയിച്ചു. ബാഴ്‌സയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവലില്‍ മെസിയുടെ ഷോട്ട് ലിയോണ്‍ ഗോളി തടത്തിട്ടു. എന്നാല്‍ 17 ാം മിനിറ്റില്‍ ബാഴ്‌സ മുന്നിലെത്തി. 

സുവാരസിനെ ബോക്‌സില്‍ ജാസണ്‍ ഡിനേയര്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി മെസി വലിയിലാക്കി.  ആദ്യ പകുതിയില്‍ കുട്ടീഞ്ഞോയിലൂടെ ബാഴ്‌സ വീണ്ടും ലിയോണ്‍ വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടോസാര്‍ട്ടിലൂടെ ഒരു ഗോള്‍ മടക്കി ലിയോണ്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ കളിയുടെ അവസാന 12 മിനിറ്റില്‍ മൂന്നു ഗോളുകള്‍ കൂടി നിക്ഷേപിച്ച് ലിയോണിന്റെ തകര്‍ച്ച ബാഴ്‌സ പൂര്‍ത്തിയാക്കി. ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തുടര്‍ച്ചയായ 12 ാം വര്‍ഷം കടക്കുന്ന ടീമെന്ന റിക്കാര്‍ഡ് ബാഴ്‌സ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ലിവര്‍പൂള്‍, ടോട്ടനം, യുവന്റസ്, അയാക്‌സ്, പോര്‍ട്ടോ എന്നിവരാണ് ബാഴ്‌സയെകൂടാതെ ക്വാര്‍ട്ടറില്‍ കടന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS