jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധി കേരളത്തില്‍


തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.തൃപ്രയാറില്‍ നടക്കുന്ന ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനത്തില്‍ രാഹുല്‍ അല്‍പ്പസമയത്തിനകം പങ്കെടുക്കും.

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  വീട് അദ്ദേഹം സന്ദര്‍ശിക്കും. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം രാഹുലുമായി നേതാക്കള്‍ ചര്‍ച്ചെചയ്‌തേക്കും എന്നാണ് സൂചന. വൈകീട്ട് നാലിന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ജനമഹാറാലിയും രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും.

നാഗര്‍കോവിലില്‍ തെരഞ്ഞെടുപ്പ് റാലിയില് പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തിയ രാഹുല് അവിടെ നിന്ന് പ്രത്യേക വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തൃശൂര്‍ രാമനിലയത്തിലെത്തിയ രാഹുലിനെ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു. രാഹുലിനെ കാണാന്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തി. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളേയും
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  വീട് അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന്. വൈകീട്ട് നാലിന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ജനമഹാറാലിയും രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും.










<

JEEVAN TV NEWS

JEEVAN TV NEWS