jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും.പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ സന്ദര്‍ശിക്കും. വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഗൃഹസന്ദര്‍ശനം സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് ഒഴിവാക്കി. കോഴിക്കോട് കടപ്പുറത്ത് നാളെ നടക്കുന്ന റാലിയില്‍ പങ്കെടുത്തശേഷം രാഹുല്‍ ഡെല്‍ഹിക്ക് മടങ്ങും

ബുധനാഴ്ച തമിഴ്‌നാടടിലെ പര്യടന പരിപാടിയില്‍ പങ്കെടുത്തശേഷം വൈകുന്നേരത്തോടുകൂടി തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ഗാന്ധി പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പോകും. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൃശൂരില്‍ തൃപ്രയാറില്‍ നടക്കുന്ന നാഷണല്‍ ഫിഷര്‍മെന്‍പാര്‍ലമെന്റില്‍  പങ്കെടുക്കും. അതിനു ശേഷം പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കരുടെ വീടുകള്‍ സന്ദര്‍ശിക്കും

വൈകിട്ട് 5 മണിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന റാലിയില്‍ പങ്കെടുക്കും. റാലിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന്റ തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്  കൊടിക്കുന്നില്‍ സുരേഷ്  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത് മലബാര്‍ മേഖലയിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന  പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.   










<

JEEVAN TV NEWS

JEEVAN TV NEWS