jeevan news online

വാർത്തകൾ വിശദമായി

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു


 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സര്‍ക്കാര്‍ തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരാര്‍ വീണ്ടും പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 242 നെതിരെ 391 വോട്ടിനാണ് മേയുടെ നിര്‍ദേശം പാര്‍ലമെന്റ് തള്ളിയത്. 

ഈ വര്‍ഷമാദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും അവതരിപ്പിച്ചത്. 2016 ജൂണില്‍ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഈ മാസം 29നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. ജനുവരിയില്‍ എംപിമാര്‍ തള്ളിയ അതേ കരാറാണ് വീണ്ടും സഭയില്‍വെച്ചതെന്നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. തെരേസ മേയുടെ കക്ഷിയായ കണ്‍സര്‍വറ്റീവ് പാര്‍ട്ടിയിലെ തീവ്ര ബ്രെക്‌സിറ്റ് വാദികളും കരാറിലെ ചില വ്യവസ്ഥകളെ ശക്തമായി എതിര്‍ത്തു.










<

JEEVAN TV NEWS

JEEVAN TV NEWS