jeevan news online

വാർത്തകൾ വിശദമായി

സൂര്യാഘാതം; സംസ്ഥാനത്ത് കനത്ത ജാഗ്രത


സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കൊടും ചൂട് മൂലമുണ്ടാകുന്ന അപകടത്തിനെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍പ്പെടുത്തി നഷ്ടപരിഹാര തുകയും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നിലവില്‍ ഉഷ്ണ തരംഗമുന്നറിയിപ്പില്ല. പക്ഷേ ഈ മാസം അവസാനവാരത്തോടെ വേനല്‍ കടുത്തേക്കും. മെയ് മാസം അവസാനം വരെ ഈ സാഹചര്യം തുടര്‍ന്നേക്കും. സൂര്യാഘാതവും വെയിലേറ്റുള്ള ഗുരുതര പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയില്‍പ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവിറക്കി. സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. കാഴ്ച നഷ്ടപെട്ടാല്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെ നല്‍കും. പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ 10 700 രൂപ വരെ ധനസഹായവും ലഭിക്കും. കന്നുകാലികളുടെ മരണത്തിന് 30,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

വേനല്‍ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. പൊരിവെയിലത്ത് പ്രചാരണം ഒഴിവാക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കണം. വേനലധവികാലമാകുന്നതോടെ കുട്ടികള്‍ക്ക് സൂര്യാഘാതമൊഴിവാക്കാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വേനല്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS