jeevan news online

വാർത്തകൾ വിശദമായി

കേരളാകോണ്‍ഗ്രസിലെ തര്‍ക്കംപരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം


 

കേരളാകോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് നല്‍കാനുള്ള സാധ്യതയുള്‍പ്പടെ ചര്‍ച്ചയാകും.

കോണ്‍ഗ്രസ് നേതാക്കളുടെ ധാരണകളെ കൂടി അട്ടിമറിച്ചാണ് ജോസഫിന് സീറ്റ് നിഷേധിക്കും വിധം കേരള കോണ്‍ഗ്രസില്‍ അട്ടിമറി നടന്നത്. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചക്ക് നേതൃത്വം നല്‍കും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ വിവിധ ആലോചനകള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നുണ്ട്. മാണി വിഭാഗത്തെ തള്ളിക്കൊണ്ട് കോട്ടയം സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോസഫിനെ നിയോഗിക്കുക, സ്വന്തം തട്ടകമെന്ന നിലയില്‍ ഇടുക്കി പി.ജെ ജോസഫിന് നല്‍കുകയും കോട്ടയത്ത് കോണ്‍ഗ്രസ് മത്സരിക്കുകയും ചെയ്യുക എന്നിങ്ങനെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. 

കെ.എം മാണിയെ കൂടി വിശ്വാസത്തിലെടുത്ത്‌കൊണ്ടുള്ള അനുനയ ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. ഇത് അസാധ്യമായാല്‍ അപ്രതീക്ഷിതമായ ഏത് തീരുമാനവും ഉണ്ടാകുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്. ജോസ് കെ.മാണിയും നിഷ ജോസും മുന്‍കൈയ്യെടുത്ത് നടത്തിയ നീക്കത്തില്‍ മാണി വിഭാഗത്തില്‍ തന്നെ നല്ലൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്ന വിവരവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS