jeevan news online

വാർത്തകൾ വിശദമായി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ; കെ.സുരേന്ദ്രന്റെ പരാതി ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി



മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അപേക്ഷ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് പരാതിക്കാരില്ലെന്ന് വ്യക്തമാകാനാണ് നടപടി.


കേസ് പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹരജി.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS