jeevan news online

വാർത്തകൾ വിശദമായി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കുമ്മനവും



തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ കുമ്മനംരാജശേഖരന്‍. ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും  കേരളത്തിലെ മണ്ണ് ബി.ജെ.പിക്ക് പാകപ്പെട്ടു കഴിഞ്ഞെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍  നല്‍കിയ സ്വീകരണച്ചടങ്ങിലാണ് കുമ്മനം  ഇക്കാര്യം വ്യക്തമാക്കിയത്.

 

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വിജയം ഉറപ്പെന്നും കേരളത്തില്‍ അതോടെ വലിയമാറ്റങ്ങള്‍ സംഭവിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറഞ്ഞ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കും. മതധ്രുവീകരണമല്ല, ആരാധനാ സ്വാതന്ത്ര്യമെന്ന നിലയില്‍ പ്രചരണത്തില്‍ ശബരിമല വിഷയം പരാമര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഡല്‍ഹിയില്‍ നിന്നും് രാവിലെ 8.40 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കുമ്മനം രാജശേഖരന് ഉജ്ജ്വല സ്വീകരണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയത്. കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഏറ്റവും വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍  അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു അണികള്‍

 

 










<

JEEVAN TV NEWS

JEEVAN TV NEWS