jeevan news online

വാർത്തകൾ വിശദമായി

ഇടതുപക്ഷത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി 


ലോക്‌സഭാ തെര!ഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെത്തുന്ന ഇടതുപക്ഷ സാന്നിധ്യത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടികള്‍ കാണുമ്പോള്‍ രാഷ്ട്രീയം മറക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.  

എന്നാല്‍ എത്ര കോടി കാട്ടിയാലും ഇടതുപക്ഷത്തെ ഒരാളെ പോലും സ്വാധീനിക്കാന്‍ ബിജെപിക്കാകില്ല. ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപയാണ്‍് ബിജെപി ചെലവിടാനൊരുങ്ങുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. വര്‍ഗ്ഗീയതയ്‌ക്കെതിരായ ഇടത് നിലപാടില്‍ ഒരിക്കലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

 










<

JEEVAN TV NEWS

JEEVAN TV NEWS