jeevan news online

വാർത്തകൾ വിശദമായി

ത്രികോണ മത്സരത്തില്‍ ഭയമില്ലെന്ന് ശശി തരൂര്‍


തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്  പ്രചരണത്തിന് ആരംഭം കുറിച്ച് ശശി തരൂര്‍ എം.പി. ത്രികോണ മത്സരത്തില്‍ തനിക്ക് ഭയമില്ലെന്നും ഭൂരിപക്ഷം കൂടുമെന്നും ശശി തരൂര്‍ പറഞ്ഞു

താന്‍ 10 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസന പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും വിമാനത്താവളമടക്കമുള്ള വിഷയങ്ങളില്‍ തനിക്കെതിരെ നടത്തുന്നത് തെറ്റായ ആരോപണങ്ങളാണെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. 

ഒദ്യോഗികമായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫിന്റെ ചിത്രം വ്യക്തമായതിനാല്‍ ശശി തരൂര്‍ തന്റെ ഓഫീസിനു മുന്നില്‍ ചുമരെഴുത്തും വോട്ടഭ്യര്‍ത്ഥനയും നടത്തി. 

സിറ്റിംഗ് എം.പി ശശി തരൂരിന്  വെല്ലുവിളി ഉയര്‍ത്തി കുമ്മനവും സി. ദിവാകരനും രംഗത്തിറങ്ങുമ്പോള്‍ തിരുവനന്തപുരം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്് ശക്തമായ പോരാട്ടത്തിനാണ്










<

JEEVAN TV NEWS

JEEVAN TV NEWS