jeevan news online

വാർത്തകൾ വിശദമായി

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പതിനെട്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന


പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പതിനെട്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന. പുല്‍വാമ ആക്രമണത്തിലെ സൂത്രധാര•ാരായ മൂന്ന് ജെയ്്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഭീകരത അവസാനിക്കുംവരെ സൈനിക നടപടി തുടരുമെന്നും  ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വ്യക്തമാക്കി. 

ജയ്‌ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മുദസിര്‍ അഹമ്മദ് ഖാനെ ഏറ്റുമുട്ടലില്‍ വകവരുത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദസിറാണ് 40 സിആര്‍പിഎഫ് ജവാ•ാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണം ഏകോപിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദക്ഷിണ കശ്മീരിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മുദസിര്‍ അടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. 

പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറുമായി മുദാസിര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുന്‍പ് വാഹനം വാങ്ങി കൈമാറിയത്.

പുല്‍വാമ ജില്ലയിലെ ത്രാള്‍ സ്വദേശിയായ മുദസിര്‍ അഹ്മദ് ഖാന്‍ 2017 മുതല്‍ ഭീകരസംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 2018 ജനുവരിയില്‍ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സിആര്‍പിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി 27ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS