jeevan news online

വാർത്തകൾ വിശദമായി

എല്‍ജെഡി - സി.പി.എം തര്‍ക്കത്തിന് പരിഹാരമായി


സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ലോക് താന്ത്രിക് ജനതാദള്‍  സി.പി.എം തര്‍ക്കത്തിന് പരിഹാരമായി. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കി. വടകരയിലെ സി.പി.എം സ്ഥാനാര്‍ഥിയായ പി. ജയരാജന്‍ എല്‍.ജെ.ഡി ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടിയെടുക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്നായിരുന്നു എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ലോക്‌സഭാ സീറ്റ് ലഭിക്കാത്തതില്‍ ജില്ലാ കമ്മിറ്റി വിമര്‍ശിച്ചിട്ടില്ലെന്ന് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

മനയത്ത് ചന്ദ്രന്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു. ഇടത് മുന്നണിയിലേക്ക് വന്നത് സീറ്റുകളൊന്നും ആവശ്യപ്പെട്ടായിരുന്നില്ലെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജും പറഞ്ഞു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തോടെ സീറ്റ് വിവാദം അവസാനിപ്പിക്കാന്‍ തീരുമാനമായി.

 










<

JEEVAN TV NEWS

JEEVAN TV NEWS