jeevan news online

വാർത്തകൾ വിശദമായി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും



മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.


 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിലെ സാക്ഷികളെ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നതായി സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS