jeevan news online

വാർത്തകൾ വിശദമായി

ആം ആദ്മി പാര്‍ട്ടിയമായി സഖ്യത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി.



ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചുകഴിഞ്ഞ ആഴ്ച യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് ആം ആദ്മി പാര്‍ട്ടുയമായി ഒരു സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.


 എന്നാല്‍ തീരുമാനം രാഹുല്‍ ഗാന്ധി പുനഃപരിശോധിക്കണമെന്ന് ആംഅദ്മി ആവശ്യപ്പെട്ടു. 15 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഡല്‍ഹി ഭരണം അവസാനിപ്പിച്ച അരവിന്ദ് കേജ്‌രിവാളിന്റെ പാര്‍ട്ടിയുമായി ഒരുകൂട്ടുകെട്ടിനുമില്ലെന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷീല ദീക്ഷിത് ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറാതിരിക്കാന്‍ ആം ആദ്മിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിന് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.


മോദി  അമിത് ഷാ സഖ്യത്തെ പരജായപ്പെടുത്താന്‍ രാജ്യം മുഴുവന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഘടിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുമായി കോണ്‍ഗ്രസ് രഹസ്യധാരണ ഉണ്ടാക്കിയതായും കേജ്‌രിവാള്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ ഡല്‍ഹിയിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS