jeevan news online

വാർത്തകൾ വിശദമായി

ശബരിമല ഉത്സവത്തിന്  കൊടിയേറി


ഈ വര്‍ഷത്തെ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ  മഹോത്സവത്തിന്  കൊടിയേറി. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍. 

ഉത്സവത്തിനായി വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവിലില്‍ നട തുറന്നത്. പുതുതായി പണി കഴിപ്പിച്ച സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശ്രീകോവിലിന്റെ വാതിലിന്റെ സമര്‍പ്പണവും തുടര്‍ന്ന് നടന്നു. പത്ത് ദിവസവും ഉല്‍സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. പത്താം ഉല്‍സവ ദിനമായ 21 ആം തീയതി തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിര്‍ഭരമായ ആറാട്ടുപൂജയും നടക്കും.. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തവണയും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS