jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന്


കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന് പുറത്തിറക്കും. ശനിയാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് സമിതി പട്ടിക അംഗീകരിക്കും. ചുരുക്കം ചില മണ്ഡലങ്ങളിലൊഴികെ എവിടെയും ഒരു പേരിലേക്കെത്താന്‍ കഴിയാതെയാണ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം അവസാനിച്ചത് വിവിധ മണ്ഡലങ്ങളിലെ സാധ്യതകളെ കുറിച്ച് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് കമ്മിറ്റി അഭിപ്രായം തേടി. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കണമെന്ന പൊതുവികാരം ചര്‍ച്ചയായി. 

എന്നാല്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇരു നേതാക്കളും അറിയിച്ചതോടെ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു. ആലപ്പുഴയില്‍ വി.എം സുധീരനെ സ്ഥാനാര്‍ഥിയാക്കി കെസി ഇല്ലാത്ത സാഹചര്യത്തെ മറികടക്കാനും പാര്‍ട്ടി ആലോചിക്കുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് പ്രഥമ പരിഗണന.  കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.ചാലക്കുടിയില്‍  ബെന്നി ബഹനാനോ പി.സി ചാക്കോയോ മല്‍സരിക്കും. 14 ന് കേരളത്തിലത്തുന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം കൂടി കേട്ട ശേഷം 15 ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും യോഗം ചേരും. അന്നു തന്നെ അന്തിമ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

 










<

JEEVAN TV NEWS

JEEVAN TV NEWS