jeevan news online

വാർത്തകൾ വിശദമായി

മൂന്ന് ദിവസത്തിനകം കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ബിജെപി.



മൂന്ന് ദിവസത്തിനകം കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ബിജെപി. ഓരോമണ്ഡലത്തിലും മൂന്ന് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഇന്നലെ ചേര്‍ന്ന കോര്‍കമ്മറ്റി ദേശീയനേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റിയില്‍ രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായത്.


പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ തന്നെ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന തീരുമാനവും കെ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ അറിയിച്ചു.മത്സരിക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള താല്‍പര്യപ്പെട്ടതോടെയാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പ്രതിസന്ധിയായത്. ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ തൃശൂര്‍ വിട്ടുകൊടുക്കേണ്ടി വരും.


 ഇതോടെയാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായത്. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് ഏറെ കുറ തീരുമാനമായിരുന്നെങ്കിലും സി കൃഷ്ണകുമാറിന്റെ പേരാണ് വി മുരളീധര വിഭാഗം കോര്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചത്.  അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉള്‍പ്പെടുത്തിയാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നല്‍കുക എന്ന കാര്യവും ഏതാണ്ട് ഉറപ്പായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS