jeevan news online

വാർത്തകൾ വിശദമായി

ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍



ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.ആരോഗ്യപ്രശ്‌നങ്ങളും സുധാകരന്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നെരത്തെ വ്യക്കതമാക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കാനാണ് താത്പര്യമെന്നാണ് സുധാകരന്‍ പറഞ്ഞത്.

 

കണ്ണൂരില്‍ പി.കെ.ശ്രീമതിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന നിലപാടെടുത്ത് പിന്മാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയത്. അനിവാര്യമായ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും മത്സരിക്കും.വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുധഘാകരന്‍ ഡെല്‍ഹിയില്‍ പറഞ്ഞു
2014ല്‍ സി.പി.എമ്മിന്റെ പി.കെ.ശ്രീമതിയോട് 6566 വോട്ടുകള്‍ക്കായിരുന്നു സുധാകരന്‍ പരാജയപ്പെട്ടത്. പക്ഷേ ഇത്തവണ കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS